ന്യൂഡൽഹി: പെട്രോൾ, ഡീസൽ വില കുറക്കാനുള്ള പോംവഴി ജി.എസ്.ടിയുടെ പരിധിയിൽ ഇവയെ കൊണ്ട് വരികയാണെന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രദാൻ. ജി.എസ്.ടിയിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് അനുകൂല സമീപനമാണ് ഉള്ളതെന്നും അദ്ദേഹം അറിയിച്ചു.
അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർധിച്ചതാണ് ഇന്ത്യയിലെ വില വർധനവിന് കാരണം. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിലയിൽ 18 മുതൽ 20 ശതമാനത്തിെൻറ വർധനയുണ്ടായി. അമേരിക്കയിലുണ്ടായ ചുഴലിക്കാറ്റ് എണ്ണവിലയെ സ്വാധീനിച്ചുവെന്നും പ്രദാൻ കൂട്ടിച്ചേർത്തു. എണ്ണവില നിശ്ചയിക്കാനുള്ള കമ്പനികളുടെ അവകാശത്തിൽ ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസവും വില മാറുന്ന സംവിധാനം നിലവിൽ വന്നതോടെ ഇന്ത്യയിൽ റെക്കോർഡ് വിലയിലേക്ക് പെട്രോളിയം ഉൽപന്നങ്ങൾ എത്തുകയായിരുന്നു. ഇത് കേന്ദ്രസർക്കാറിനെതിരെ വിമർശനങ്ങൾ ഉയരുന്നതിന് കാരണമായി. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി കേന്ദ്രമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.